ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. വിപണിയില്‍ ഡോളര്‍ ആവശ്യം കൂടിയതോടെ ബുധനാഴ്ച രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 15 പൈസ കുറഞ്ഞു.
ബുധനാഴ്ച രാവിലെ ഫോറെക്സില്‍ ഡോളറിനെതിരെ രൂപ 41.32/33 എന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം 41.1650/1725 എന്ന നിലയിലായിരുന്നു ക്ലോസിംഗ് സമയത്തെ രൂപയുടെ മൂല്യം.
പിന്നീട് രൂപ 41.25/27 എന്ന നിലയിലേക്ക് ശക്തിപ്പെട്ടു.
യു എസ് വിപണിയില്‍ നില നില്‍ക്കുന്ന തകര്‍ച്ചയും ഓയില്‍ റിഫൈനറികള്‍ ഡോളര്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചതുമാണ് ഫോറെക്സില്‍ തിരിച്ചടിയായിരിക്കുന്നത്.