രാജ്യത്തെ ഏറ്റവും സമ്പന്നരായ 141 പേരുടെ പട്ടികയില്‍ പത്ത് മലയാളി വ്യവസായികള്‍കൂടി ഇടം നേടിയതായി റിപ്പോര്‍ട്ട്.
300 ദശലക്ഷം യുഎസ് ഡോളറില്‍ കൂടുതല്‍ സ്വത്തുള്ള 2013-ലെ ഇന്ത്യന്‍ സമ്പന്നരായ 141 പേരുടെ പട്ടികയാണ് ഹുറുണ്‍ ഇന്ത്യ പ്രസിദ്ധീകരിച്ചത്.ഇതില്‍ പുതുതായി ഉള്‍പ്പെട്ട 46 ല്‍ പത്തുപേര്‍ മലയാളികളാണ്.
എംഎ യൂസഫലി, രവിപിള്ള, സണ്ണിവര്‍ക്കി, ടി എസ്. കല്യാണരാമന്‍, ജോയ്ആലുക്കാസ്, ഡോ പിമുഹമ്മദാലി, ആസാദ് മൂപ്പന്‍, എം പിരാമചന്ദ്രന്‍, കെ.എം.മാമന്‍, സന്തോഷ് ജോസഫ് എന്നിവരാണ് ഈ വര്‍ഷം പുതുതായി സ്ഥാനം നേടിയവര്‍.
1890 കോടി ഡോളറുമായി മുകേഷ് അംബാനി ഒന്നാംസ്ഥാനത്തുള്ള പട്ടികയില്‍ 190 കോടി ഡോളര്‍ ആസ്തിയുള്ള യൂസഫലി ഇരുപത്തിയിമ്പതാമതും 160 കോടി ഡോളര്‍ സ്വത്തുള്ള രവിപിള്ള മുപ്പത്തിയാറാമതുമാണ്.
140 കോടി ഡോളര്‍ സ്വത്തുള്ള ജെംസ് എഡ്യൂക്കേഷന്റെ സണ്ണിവര്‍ക്കി നാല്‍പ്പത്തി മുന്നാമതുണ്ട്. 120 കോടി ഡോളറുമായി കല്യാണ്‍ജുവലേഴ്‌സിന്റെ കല്യാണരാമന്‍ 50- സ്ഥാനത്താണ്.70 കോടി ഡോളര്‍ സ്വത്തുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജോയ്ആലുക്കാസ് എഴിപ്ത്തിയൊന്നാം സ്ഥാനത്താണ്.
40 കോടി ഡോളര്‍ സ്വത്തുള്ള ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ മുഹമ്മദാലിയും ഡി.എം. ഹെല്‍ത്ത് കെയറിന്റെ ആസാദ്മൂപ്പനും നൂറ്റിപതിനാലാതാണ്. ജ്യോതി ലബോറട്ടറീസിന്റെ എം പി രാമചന്ദ്രന്‍.
എംആര്‍എഫ് ടയേഴ്‌സിന്റെ കെ എം മാമനും കുടുംബവും ദുബായ് പേള്‍സിന്റെ സന്തോഷ്‌ജോസഫ് എന്നിവര്‍ 30 കോടി ഡോളറുമായി നൂറ്റിയിരുപത്തിയേഴാമതാണ്.