മൂത്രമൊഴിക്കൂ, മൊബൈല്‍ ചാര്‍ജ് ചെയ്യൂ!

Webdunia
ബുധന്‍, 17 ജൂലൈ 2013 (17:13 IST)
PRO
PRO
മൂത്രമൊഴിക്കൂ, മൊബൈല്‍ ചാര്‍ജ് ചെയ്യാം. മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാങ്കേതികവിദ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ലോകത്താദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്.

മൈക്രോബയല്‍ ഫ്യൂവല്‍ സെല്‍സ് ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനാവശ്യമായ ഊര്‍ജ്ജം കണ്ടെത്തുന്നത്. മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്തിയാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കൂടുതല്‍ മൂത്രം ലഭിക്കുന്നതിനനുസരിച്ച് ഈ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനവും കൂടുമെന്നും ഇവര്‍ പറയുന്നു.

ഭാവിയില്‍ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കാനാകുന്ന കുളിമുറികള്‍ നിര്‍മ്മിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. മൂത്രത്തില്‍നിന്നും സാംസങ്ങിന്റെ ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്‌തതായാണ് ഗവേഷകരുടെ അവകാശവാദം. ചാര്‍ജ്ജ് ചെയ്ത മൊബൈലില്‍ നിന്നും മെസേജുകള്‍ അയക്കാനും ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാനും സാധിച്ചെന്നും ഇവര്‍ അറിയിച്ചു.