ബ്രിട്ടനിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര് മൂന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്.
ഫോബ്സ് മാസികയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യസംഘടനയായ ഓക്സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്.
റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീചന്ദ് - ഗോപീചന്ദ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി 1,000 കോടി ഡോളറാണ്. വാഹനക്കമ്പനിയായ അശോക് ലെയ്ലാന്ഡിന്റെ ഉടമകളാണ് ഇവര്‍.വെസ്റ്റ് മിന്‍സ്റ്റര്‍ പ്രഭുവിന്റെ കുടുംബമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ഡേവിഡ്-സൈമണ്‍ റൂബന്‍ സഹോദരന്മാര് രണ്ടാം സ്ഥാനത്തും. സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കൂടുന്നത് വിവരിക്കുന്നതാണ് ' രണ്ടു ബ്രിട്ടനുകളുടെ കഥ ' എന്ന പേരിലുള്ള റിപ്പോര്‍ട്ട്.