ബാങ്ക് വായ്‌പയോ? മലയാളികളെ വിശ്വസിക്കാം!

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2013 (20:21 IST)
PRO
PRO
ബാങ്ക് വായ്പ നല്‍കുന്ന കാര്യത്തില്‍ മലയാളികളെ വിശ്വസിക്കാമെന്ന് ദേശീയ റിപ്പോര്‍ട്ട്. 1.4 കോടി ആളുകളുടെ വായ്പ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വായ്പ വിശ്വാസ്യതയെക്കുറിച്ചുള്ള സിബിലിന്റെ റേറ്റിങ്ങാണ് ഇത് വെളിപ്പെടുത്തുന്നത്.

സിബലിന്‍റെ റേറ്റിങ്ങ് മുന്നൂറ് മുതല്‍ തൊണ്ണായിരം വരെയാണ്. ഇപ്പോള്‍ ബാങ്കുകള്‍ സിബലിന്‍റെ റേറ്റിങ്ങ് പരിശോധിച്ചശേഷമാണ് വായ്പ നല്‍കുന്നത്. സിബലിന്‍റെ റേറ്റിങ്ങ് താഴ്ന്നാല്‍ ബാങ്കുകള്‍ വായ്പ തരാന്‍ മടിക്കും. മുന്‍പ് ഏതൊക്കെ വായ്പകള്‍ എടുത്തിട്ടുണ്ട്, എടുത്ത വായ്പകള്‍ കൃത്യമായി അടച്ചിട്ടുണ്ടോ?, തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നിവയെ ആശ്രയിച്ചാണ് റേറ്റിങ്ങ് നല്‍കുന്നത്. കേരളത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്ള വായ്പയാണ് ഏറ്റവും കൂടുതലെന്ന് സിബലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വായ്പയുടെ തിരിച്ചവടവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ രാജ്യത്തെ എണ്‍പത് ശതമാനം പേര്‍ക്കും 700ലേറെ റേറ്റിങ്ങുണ്ട്. കേരളത്തില്‍ 21 ശതമാനം പേര്‍ക്കും എണ്ണൂറിന് മുകളില്‍ ക്രെഡിറ്റ് റേറ്റുണ്ട്. 40 ശതമാനം 750 ശതമാനം പേര്‍ക്കും റേറ്റിങ്ങുണ്ട്. കേരളത്തിലാണ് ഏറ്റവും പ്രായം കുറഞ്ഞ വായ്പ അന്വേഷകരുള്ളത്. വായ്പയ്ക്കായി അന്വേഷിക്കുന്ന അമ്പത് ശതമാനം പേരും ആദ്യമായി വായ്പ എടുക്കുന്നവരാണ്. രാജ്യത്തിന്റെ മൊത്തം ശരാശരി 51 ശതമാനം മാത്രമാണ്.