യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു. ഫെബ്രുവരി 25 മുതല്‍ 28 വരെയാണ് അഖിലേന്ത്യ പണിമുടക്ക്.
കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ട സേവന - വേതന കരാര്‍ പുതുക്കുക എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്.
ഉത്തരവാദിത്തങ്ങളുടെ വര്‍ധനയും ജോലിയുടെ വിപുലീകരണവും കാരണം വേതനഘടന അനിവാര്യമാണെന്നും കാലോചിതമായ പെന്ഷന് പരിഷ്കരണം നടപ്പാക്കണമെന്നും സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.