പ്രമുഖ അമേരിക്കന്‍ പത്രം വാഷിംഗ്ടണ്‍ പോസ്റ്റിനെ ആമസോണ്‍ കമ്പനി ഏറ്റെടുക്കും
ചൊവ്വ, 6 ഓഗസ്റ്റ് 2013 (13:17 IST)
PRO
PRO
പ്രമുഖ അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിനെ ആമസോണ്‍ കമ്പനി ഏറ്റെടുക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് ആമസോണ്‍ ഏറ്റെടുക്കുന്നതോടെ പത്രത്തിന്റെ പേര് മാറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം.
അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ വാഷിംഗ്ടണ്‍ പോസ്റ്റിനുള്ള സ്ഥാനം താന്‍ മനസിലാക്കുന്നതായും പത്രത്തിന്റെ നയങ്ങളില്‍ യാതൊരു മാറ്റവും വരുത്തുകയില്ലെന്നും ആമസോണ്‍ കമ്പനി ഉടമ ജെഫ് ബെസോസ് പറഞ്ഞു.
ജെഫ് ബെസോസിന്റെ ആമസോണ്‍ കമ്പനി 250 മില്യണ്‍ ഡോളറിനാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വാങ്ങുന്നത്. ആമസോണ്‍ കമ്പനി വാഷിംഗ്ടണ്‍ പോസ്റ്റ് കൂടാതെ മറ്റ് പ്രമുഖ അമേരിക്കന്‍ ദിനപത്ര സ്ഥാപനങ്ങളും ഏറ്റെടുക്കുമെന്നും അഭ്യൂഹമുണ്ട്.
വാഷിംഗ്ടണ്‍ പോസ്റ്റിലൂടെയായിരുന്നു അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ് രാജിവെക്കേണ്ടി വന്ന വാട്ടര്‍ ഗേറ്റ് സംഭവം പുറത്തു കൊണ്ടുവന്നത്.