രാജ്യത്തെ മെട്രോ നഗരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ ഇനി മുതല്‍ ഗ്യാസ് സിലിണ്ടറും. അഞ്ചു കിലോയുടെ ചെറു സിലിണ്ടറുകളില്‍ പാചകവാതകവും ലഭ്യമാകുമെന്നും സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എണ്ണ കമ്പനികള്‍ നേരിട്ടു നടത്തുന്ന പമ്പുകളിലായിരിക്കും ഇത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ നഗരങ്ങളിലാവും പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു കിലോ എല്‍പിജി സിലിണ്ടര്‍ വില്‍ക്കുക.
വിപണി വിലയ്ക്കാവും ഇത് ലഭ്യമാക്കുക. സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ ഇരട്ടിവില നല്‍കേണ്ടിവരും ഇവയ്ക്കെന്നാണ് സൂചന.