പൂജ്യം ശതമാനം പലിശ പദ്ധതികള്‍ റിസര്‍വ് ബാങ്ക് നിരോധിച്ചു. ഗൃഹോപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് പൂജ്യം ശതമാനം പലിശയെന്ന പേരില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ കബളിപ്പിക്കുന്ന സുതാര്യമല്ലാത്ത പദ്ധതികളാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി.
രാജ്യത്ത് നിലവിലുള്ള പലിശ ഘടനയെ ബാധിക്കുന്ന യാതൊരു നടപടികളും ബാങ്കുകള്‍ കൈക്കൊള്ളരുതെന്നും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും അധിക തുക ഈടാക്കരുതെന്നും റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകല്‍ക്ക് നിര്‍ദേശം നല്‍കി.
ഉപഭോക്താകള്‍ക്ക് വിപണി വില തിരിച്ചറിഞ്ഞ് സാധനങ്ങള്‍ വാങ്ങുവാനുള്ള അവകാശത്തെ നിഷേധിക്കുന്ന ഇത്തരം പദ്ധതികള്‍ സുതാര്യമായി വില നിശ്ചയിക്കുന്നതിന് തടസമാണെന്നും റിസര്‍വ് ബാങ്ക് പറയുന്നു.