ഡീസല്‍ വില ഉടന്‍ വര്‍ധിപ്പിക്കില്ല: ജയ്പാല്‍ റെഡ്ഡി

Webdunia
തിങ്കള്‍, 28 മെയ് 2012 (14:51 IST)
PRO
PRO
രാജ്യത്ത് ഡീസലിനും പാചകവാതകത്തിനും ഉടന്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി. ഇന്ധന വിലവര്‍ധനവിന് അംഗീകാരം നല്‍കേണ്ട മന്ത്രിതല ഉന്നതാധികാര സമിതിയുടെ യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു.

ഡീസല്‍ വിലവര്‍ധനവിന് നാണയപ്പെരുപ്പത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം സംബന്ധിച്ച് ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് പെട്രോള്‍ വിലവര്‍ധനക്ക്‌ പിന്നാലെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ട്. അടുത്ത മാസം ആദ്യ ആഴ്‌ച ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ട്.