ജെറ്റ് എയര്‍വെയ്സിന്റെ നഷ്ടം 298 കോടി

Webdunia
വെള്ളി, 25 മെയ് 2012 (10:29 IST)
PRO
PRO
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സിന് വന്‍ നഷ്ടം. ജനുവരി - മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ നഷ്ടം 298 കോടി രൂപയായി വര്‍ധിച്ചു.

അതേസമയം നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. വരുമാനം 4,639 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

ഉയര്‍ന്ന ഇന്ധനവിലയിലും രൂപയുടെ വിലയിടിവും നഷ്ടത്തിന് കാരണമായെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.