ജി‌എസിന് ജംഷെഡ്‌പൂരില്‍ പുതിയ ഫാക്ടറി

വെള്ളി, 8 ജനുവരി 2010 (10:33 IST)
PRO
വാഹന അനുബന്ധ ഉപകരണങ്ങളുടെ നിര്‍മ്മാണ കമ്പനിയായ ജി‌എസ് ഓട്ടോ ഇന്‍റര്‍നാഷണല്‍ ജംഷെഡ്പൂരില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും. 30 കോടി രൂപ മുടക്കിയാണ് ഫാക്ടറി ആരംഭിക്കുക.

ആദിത്യപൂര്‍ വ്യവസായ മേഖലയിലായിരിക്കും പുതിയ ഫാക്ടറി ആരംഭിക്കുകയെന്ന് കമ്പനി ചെയര്‍മാന്‍ ജസ്ബീര്‍ സിംഗ് റിയെത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഓട്ടോ എക്സ്പോയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ഡിസംബറോടുകൂടി ഫാക്ടറിയില്‍ നിന്നും ഉല്‍‌പാദനം ആരംഭിക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. വാണിജ്യവാഹനങ്ങള്‍ക്കും യാത്രാവാഹനങ്ങള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ഫാക്ടറിയില്‍ നിര്‍മ്മിക്കും.

പുതിയ ഫാക്ടറി യാഥാര്‍ത്ഥ്യമാകുന്നതോടെ കമ്പനിയുടെ ഉല്‍‌പാദനക്ഷമത ഇരട്ടിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുധിയാനയിലെ കമ്പനി ഫാക്ടറിയില്‍ 10 കോടി രൂപ മുടക്കി നവീ‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2011 ജൂണോടുകൂടിയായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക.

വെബ്ദുനിയ വായിക്കുക