ഡല്‍ഹി മെട്രോയില്‍ അപകടമുണ്ടായതിനെത്തുടര്‍ന്ന് കരാര്‍ കമ്പനിയായ ഗാര്‍മോണ്‍ ഇന്ത്യയുടെ ഓഹരികള്‍ക്ക് വിലയിടിഞ്ഞു. മുംബൈ ഓഹരി വിപണിയില്‍ രാവിലത്തെ വ്യാപാരത്തില്‍ 17 ശതമാനത്തോളം ഇടിവാണ് കമ്പനി ഓഹരികള്‍ നേരിട്ടത്.
രാവിലെ ഗാമോണ്‍ ഓഹരികള്‍ക്ക് 17.49 ശതമാനം കുറവില്‍ 133 രൂപയെന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ ഓഹരി സൂചികയിലും സമാന സ്ഥിതി പ്രകടമായി. 19.44 ശതമാനം കുറവില്‍ 130.15 രൂപയെന്ന നിലയിലാണ് നിഫ്റ്റിയില്‍ ഗാമോണ്‍ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. രണ്ട് വിപണികളിലുമായി ഏതാണ്ട് 9.80 ലക്ഷം കമ്പനി ഓഹരികളാണ് ഇന്ന് ഇടപാട് നടന്നത്.
കഴിഞ്ഞ ദിവസമാണ് ഡെല്‍ഹി മെട്രോ തകര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അപകടത്തെത്തുടര്‍ന്ന് കരാര്‍ സ്ഥാപനമായ ഗാമോണിനെ സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന ആശങ്കയാണ് ഓഹരി വിലയിടിവില്‍ പ്രതിഫലിച്ചത്.