ഗള്‍ഫ് എയര്‍ തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കുന്നു

Webdunia
വെള്ളി, 8 നവം‌ബര്‍ 2013 (09:41 IST)
PRO
ഗള്‍ഫ് എയര്‍ ഡിസംബര്‍ പതിനഞ്ച് മുതല്‍ തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആഴ്ചയില്‍ അഞ്ച് സര്‍വീസുണ്ടാകും. ഗള്‍ഫ് എയര്‍ ആക്ടിങ് സിഇഒ മാഹിര്‍ അല്‍ മുസല്ലമാണ് ഇത് അറിയിച്ചത്.

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ബഹ്‌റൈനില്‍ നിന്ന് 13.30ന് പുറപ്പെടുന്ന വിമാനം 20.35 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്ന് 21.20 ന് മടങ്ങുന്ന വിമാനം 23.45 ന് ബഹ്‌റൈനിലെത്തും.

വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ബഹ്‌റൈനില്‍ നിന്ന് 2.45 ന് പുറപ്പെടുന്ന വിമാനം 9.50ന് തിരുവനന്തപുരത്തെത്തും. 10.45 ന് ഇവിടെ നിന്ന് മടങ്ങുന്ന വിമാനം 13.10 ന് ബഹ്‌റൈനിലെത്തും.