കോഴിക്കോട്ട് 100 കോടിയുടെ ഹോട്ടല്‍

ശനി, 10 ഓഗസ്റ്റ് 2013 (10:36 IST)
PRO
PRO
കോഴിക്കോട്ട് 100 കോടിയുടെ ഹോട്ടല്‍. പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയാണ് ഹോട്ടല്‍ ആരംഭിക്കുന്നത്. എട്ട് മാസത്തിനകം പുതിയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും.

മാവൂര്‍ റോഡിലാണ് 100 കോടി രൂപ മുതല്‍മുടക്കില്‍ 75 മുറികളുള്ള ഹോട്ടലാണ് പണിയുന്നത്. റാവിസ് വെല്‍കം എന്നോ റാവിസ് ഫോര്‍ച്യൂണ്‍ എന്നോ ആയിരിക്കും ഹോട്ടലിന്റെ പേര്. ഗള്‍ഫിലും പുതിയ മൂന്ന് ഹോട്ടലുകള്‍ രവി പിള്ള വിഭാവനം ചെയ്യുന്നുണ്ട്. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ നാല് ഹോട്ടലുകളുടെയും ദുബായിലെ രണ്ട് ഹോട്ടലുകളുടെയും നടത്തിപ്പ് ചുമതല ഐടിസിക്കാണ്.

തന്റെ വ്യവസായ സംരംഭങ്ങള്‍ ലോകത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് രവി പിള്ളയുടെ പദ്ധതി. ആഫ്രിക്കയില്‍ പെട്രോളിയം, ഗ്യാസ് ബിസിനസ് രംഗത്തേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. മൊസാംബികില്‍ ഗ്യാസ് ഉത്പാദന പദ്ധതി പുരോഗമിക്കുകയാണ്.

ഗള്‍ഫില്‍ രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ 70,000 ജോലിക്കാരുണ്ട്. ഇതില്‍ 70 ശതമാനവും ഇന്ത്യക്കാരാണ്.

വെബ്ദുനിയ വായിക്കുക