ഐടിസിയുടെ ലാഭം 1614 കോടി

Webdunia
ശനി, 26 മെയ് 2012 (10:41 IST)
PRO
PRO
ഐടിസി ലിമിറ്റഡിന്റെ അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ അറ്റാദായത്തില്‍ 26 ശതമാനമാണ് വര്‍ധനയുണ്ടായത്.

കമ്പനിയുടെ അറ്റാദായം 1614 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 1281.48 കോടി രൂപയായിരുന്നു.

കമ്പനി മൊത്തവരുമാനത്തില്‍ 18 ശതമാനം വര്‍ധനയുണ്ടായി. വരുമാനം 6063.38 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.