ഐഒ‌സിയുടെ ലാഭം മൂന്നുമടങ്ങ് വര്‍ധിച്ചു

Webdunia
തിങ്കള്‍, 28 മെയ് 2012 (18:17 IST)
PRO
PRO
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒ‌സി) അറ്റാദായത്തില്‍ വന്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ഐ‌ഒസിയുടെ അറ്റാദായത്തില്‍ മൂന്നുമടങ്ങ് വര്‍ധനയാണ് ഉണ്ടായത്.

കമ്പനിയുടെ അറ്റാദായം 12,670.43 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 3,905.16 കോടി രൂപയായിരുന്നു.

കമ്പനിയുടെ അറ്റാദായം 2011-12 വര്‍ഷത്തില്‍ 3,954.62 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 7,445.48 കോടി രൂപയായിരുന്നു.