എസ്ബിഐ അറ്റാദായത്തില്‍ ഉയര്‍ച്ച

Webdunia
വ്യാഴം, 30 ജൂലൈ 2009 (17:20 IST)
PRO
PRO
രാ‍ജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 42 ശതമാനം ഉയര്‍ച്ചയാണ് ബാങ്ക് അറ്റാദായത്തില്‍ കൈവരിച്ചത്.

23.3 ബില്യണ്‍ രൂപയാണ് ബാങ്കിന്‍റെ ഒന്നാം പാദ അറ്റാദായം. മുന്‍ വര്‍ഷം ഈ കാലയളവില്‍ അറ്റാദായം 16.41 ബില്യണ്‍ രൂപയായിരുന്നു. ഇന്ത്യന്‍ ബാങ്ക് വായ്പകളുടെയും നിക്ഷേപങ്ങളുടെയും എതാണ്ട് നാലിലൊരു ഭാഗവും നിയന്ത്രിക്കുന്നത് എസ്ബിഐയും അതിന്‍റെ അനുബന്ധ ബാങ്കുകളുമാണ്.

ഇന്ത്യയിലും വിദേശത്തുമായി ഏതാണ്ട് 12,000 ശാഖകളാണ് എസ്ബിഐക്കുള്ളത്. ഈ വര്‍ഷം ഇതുവരെ എസ്ബിഐ ഓഹരികള്‍ക്ക് 31.6 ശതമാനമാണ് വില ഉയര്‍ന്നത്.