എയര്‍സെല്‍ താരിഫ് കുറച്ചു

Webdunia
വ്യാഴം, 19 മാര്‍ച്ച് 2009 (10:04 IST)
ടെലികോം രംഗത്ത് പുതിയ മല്‍സരങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് എയര്‍സെല്‍ പ്രീപെയിഡ് ഉപയോക്താക്കള്‍ക്കായി ഒരു പുതിയ ആജീവനാന്ത പദ്ധതി പ്രഖ്യാപിച്ചു. മിനിറ്റിന് 40 പൈസയ്ക്ക് വിളിക്കാ‍മെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

99 രൂപയുടെ ഈ പ്ലാനില്‍ ലോക്കല്‍ കോളുകള്‍ക്ക് ആദ്യ മിനിറ്റില്‍ ഒരു രൂപയും രണ്ടാം മിനിറ്റില്‍ 60 പൈസയും മൂന്നാം മിനിറ്റില്‍ 40 പൈസയുമായിരിക്കും നിരക്ക്. യുഎസ്എ, കാനഡ എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 1.75 പൈസ നിരക്കില്‍ ഐഎസ്ഡി വിളിക്കാം. 300 സൌജന്യ മെസേജുകളും ഈ പ്ലാനിലുണ്ട്. എയര്‍സെല്‍ ടു എയര്‍സെല്‍ എസ്ടിഡി കോളുകള്‍ മിനിറ്റിന് 50 പൈസ നിരക്കില്‍ വിളിക്കാം.

മലേഷ്യയിലെ മാക്സിസ് കമ്യൂണിക്കേഷന്‍റെ ഭാഗമായ എയര്‍സെല്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ജിഎസ്എം സേവന ദാതാവാണ്. 17 മില്യണ്‍ ഉപയോക്താക്കളാണ് രാജ്യത്ത് എയര്‍സെല്ലിനുള്ളത്.