ഇനി നമ്മുടെ 'നമ്പരടിക്കാന്‍' കമ്പനിക്ക് പറ്റില്ല

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2013 (10:40 IST)
PRO
സ്ഥിരമായ ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പരുകള്‍ മൊബൈല്‍ കമ്പനികള്‍ അടിച്ചുമാറ്റി അടുത്തയാള്‍ക്ക് കൊടുക്കുന്ന നടപടിക്ക് ട്രായ് തടയിട്ടു. ഉപയോഗിക്കാതിരിക്കുന്ന നമ്പരുകള്‍ ഡീ ആക്റ്റിവേറ്റ് ചെയ്യുന്ന നടപടിക്കാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ (ട്രായി) നിബന്ധന.

മാര്‍ച്ച് 22ന് പ്രാബല്യത്തില്‍ വരുന്ന പുതിയ നിബന്ധനയനുസരിച്ച്, അക്കൗണ്ടില്‍ 20 രൂപയെങ്കിലും ബാലന്‍സുള്ള അവസരത്തില്‍ നമ്പരുകള്‍ ഡീ ആക്റ്റിവേറ്റ് ചെയ്യാന്‍ കമ്പനികള്‍ക്ക് അവകാശമില്ല.

പ്രീപെയ്ഡ് മൊബൈല്‍ നമ്പരുകള്‍ 90 ദിവസത്തില്‍ക്കൂടുതല്‍ ഉപയോഗിക്കാതിരുന്നാല്‍ അക്കൗണ്ടില്‍ ബാലന്‍സ് 20 രൂപയില്‍ താഴെ ആണെങ്കില്‍ ഡീ ആക്റ്റിവേറ്റ് ചെയ്യാം.
ഉപയോഗം കുറഞ്ഞ നമ്പരുകള്‍ സൂക്ഷിക്കുന്നവര്‍ ബാലന്‍സ് മിനിമം 20 രൂപ സൂക്ഷിച്ചാല്‍ നമ്പര്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.