ആഭ്യന്തരകാര്‍ വില്‍പ്പനയില്‍ 22.63% വര്‍ധനവ്

ബുധന്‍, 9 മാര്‍ച്ച് 2011 (19:22 IST)
രാജ്യത്തെ ആഭ്യന്തരകാര്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. ഈവര്‍ഷം ഫെബ്രുവരിയില്‍ കാര്‍ വില്‍പ്പനയില്‍ 22.63 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേര്‍സ് സൊസൈറ്റിയുടെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഫെബ്രുവരിയില്‍ മൊത്തം കാര്‍ വില്‍പ്പനയില്‍ 21.32 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 13,70,932 യൂണിറ്റായാണ് വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 11,30,037 യൂണിറ്റായിരുന്നു.

മാരുതി സുസുക്കിയാണ് കാര്‍വില്‍പ്പനയില്‍ ഒന്നാമത്. 19.01 ശതമാനം വര്‍ധനയോടെ 87,851 യൂണിറ്റുകളാണ് മാരുതി ഫെബ്രുവരിയില്‍ വിറ്റഴിച്ചത്. ഹ്യൂണ്ടായി മോട്ടോര്‍സ് രണ്ടാംസ്ഥാനത്തും ടാറ്റാ മോട്ടോര്‍സ് മൂന്നാംസ്ഥാനത്തുമാണ്.

ബൈക്ക് വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബൈക്ക് വില്‍പ്പനയില്‍ ഹീറോഹോണ്ട ഒന്നാമതെത്തിയപ്പോള്‍ ബജാജ് രണ്ടാംസ്ഥാനത്തും ടി വി എസ് മൂന്നാംസ്ഥാനത്തുമാണ്.

വെബ്ദുനിയ വായിക്കുക