ആദ്യ സെര്‍ച്ച് എഞ്ചിന്‍ അള്‍ടാ വിസ്ത പ്രവര്‍ത്തനം നിര്‍ത്തി

ബുധന്‍, 10 ജൂലൈ 2013 (17:16 IST)
PRO
PRO
ആദ്യ സെര്‍ച്ച് എഞ്ചിന്‍ അള്‍ടാ വിസ്ത പ്രവര്‍ത്തനം നിര്‍ത്തി. ലോകത്തിലെ ആദ്യത്തെ സെര്‍ച്ച് എഞ്ചിനായ അള്‍ടാ വിസ്ത 1995ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്കന്‍ കംപ്യൂട്ടര്‍ വിദഗ്ദരായ പോള്‍ ഫ്‌ലാഷര്‍ടി, ലൂയിസ് മോനിയര്‍, മൈക്കിള്‍ ബറോസ് എന്നിവരാണ് ഈ സെര്‍ച്ച് എഞ്ചിന് രൂപം നല്‍കിയത്.

2 കോടി (20 മില്യണ്‍) വെബ്‌പേജുകളുമായാണ് അള്‍ടാ വിസ്ത പ്രവര്‍ത്തനം ആരംഭിച്ചത്. അള്‍ടാ വിസ്തയ്ക്ക് സൂപ്പര്‍ സ്‌പൈഡര്‍ എന്നും വിളിപ്പേരുണ്ട്. ഗൂഗിളിന്റെ രംഗപ്രവേശനത്തോടെയാണ് അള്‍ടാ വിസ്തിന്റെ പ്രഭാവം മങ്ങി തുടങ്ങിയത്. ഒടുവില്‍ അള്‍ടാ വിസ്ത 2003 ല്‍ യാഹു ഏറ്റെടുത്തു.

ജൂണ്‍ 28നാണ് അള്‍ടാ വിസ്തയടക്കം 8 സേവനങ്ങള്‍ നിര്‍ത്തലാക്കുന്ന വിവരം യാഹു പ്രഖ്യാപിച്ചത്. സ്വന്തം സെര്‍ച്ച് എഞ്ചിനില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിട്ടാണ് അള്‍ടാ വിസ്ത യാഹൂ കമ്പനി നിര്‍ത്തുന്നതെന്ന് അറിയുന്നത്.

ക്രൗളര്‍ എന്ന പുസ്തകം ലൂയിസ് മോനിയറും ഇന്‍ഡക്‌സര്‍ എന്ന പുസ്തകം മൈക്കിള്‍ ബറോസും രചിച്ചതാണ്.

വെബ്ദുനിയ വായിക്കുക