ആത്മഹത്യാ പ്രതിരോധ ഫാനെത്തി; ഇനി ഫാനില്‍ തൂങ്ങിച്ചാകാനാവില്ല
ബുധന്‍, 19 ജൂണ്‍ 2013 (12:52 IST)
PRO
സാധാരണ വേനല്‍ക്കാലത്തും മറ്റും കാറ്റുകിട്ടാനാണ് ഫാനിനെ ആശ്രയിക്കുന്നതെങ്കില്‍ ചിലര്‍ ഫാന്‍ ഉപയോഗിക്കുന്നത് തൂങ്ങി മരിക്കാനാണ്. ഹോട്ടലുകളും മറ്റു നടത്തുന്നവര്‍ക്ക് പലപ്പോഴും പേടി സ്വപ്നമാണ് ഈ ഫാനുകള്‍. നിരവധി വാര്‍ത്തകളാണ് ഫാനില്‍ തൂങ്ങിമരിച്ചെന്ന നിലയില്‍ അത്തരത്തില്‍ ദിവസവും പുറത്തുവരുന്നത്. എന്നാല്‍ ഫാനില്‍ തൂങ്ങിമരിക്കുന്നത് തടയാനായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടര്‍.
പ്ളസ്ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി അമ്മയുടെ മുന്നില്‍ ഫാനില്‍ തൂങ്ങിമരിച്ചുവെന്ന വാര്‍ത്ത കേട്ടതുമുതല്‍ മധ്യപ്രദേശിലെ കാര്‍ഡിയോളജി ഡോക്ടര്‍ ആര്‍എസ് ശര്‍മ്മ ആത്മഹത്യാ പ്രതിരോധ സീലിംഗ് ഫാന്‍ കണ്ടുപിടിക്കാന്‍ ശ്രമം തുടങ്ങിയത്. ഒടുവില്‍ അത് വിജയമായി. കുറെയധികം ഫാനുകള്‍ അഴിച്ച് പരിശോധിച്ചു. ഒടുവില്‍ അകവശം ദ്വാരമുള്ള മെറ്റല്‍ ട്യൂബുള്ള ഷാഫ്റ്റ് നിര്‍മ്മിച്ചു. അതില്‍ മോട്ടോര്‍ ഘടിപ്പിച്ച് ഫാനിന്റെ ബ്ളേഡുകള്‍ ഘടിപ്പിച്ചു. ഫാനിനെപ്പോലെ പ്രവര്‍ത്തിക്കും.
പക്ഷേ ആരെങ്കിലും 25 കിലോയില്‍ കൂടുതലുള്ള ഭാരം ചെലുത്തിയാല്‍ അകവശം ദ്വാരമുള്ള മെറ്റല്‍ട്യൂബില്‍ ഘടിപ്പിച്ചിട്ടുള്ള സ്പ്രിംഗ് വഴി ഫാന്‍ നേരെ താഴെയെത്തും. തൂങ്ങുന്ന ആളിനും കഴുത്തിനും ഒരു കുഴപ്പവുമുണ്ടാകാത്ത വിധം താഴെയെത്തിക്കുന്ന ഫാനാണ് ഡോ ശര്‍മ്മ കണ്ടുപിടിച്ചത്.
ശര്‍മ്മ ഇതിന് പേറ്റന്റ് നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി ഇതു ലഭിച്ചാല്‍ വീടുകള്‍ക്കും മറ്റും ലഭ്യമാകുന്ന രീതിയില്‍ ഇതെത്തിക്കാനാണ് ശ്രമമെന്നും ഡോക്ടര്‍ പറഞ്ഞു.