ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 283.17 പോയന്റ് നേട്ടത്തോടെ 27115.83ലും നിഫ്റ്റി 83.05 പോയന്റ് ഉയര്‍ന്ന് 8174.60ലുമാണ് ക്ലോസ് ചെയ്തത്.
1634 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1099 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. റിലയന്‍സ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, സിപ്ല, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.