നിഫ്റ്റിയും സെന്‍സെക്സും റെക്കോര്‍ഡ് നേട്ടത്തില്‍

Webdunia
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (12:21 IST)
ഓഹരി സൂചികകളായ  സെന്‍സെക്‌സും നിഫ്റ്റി യും റിക്കോര്‍ഡ് നേട്ടത്തില്‍.സെന്‍സെക്സ്  118 പോയന്റ് ഉയര്‍ന്ന് 26537ലെത്തി. അതേസമയം നിഫ്റ്റി 27 പോയന്റ്  7940 ലെത്തി.

504 ഓഹരികളില്‍ നേട്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ 156 ഓഹരികള്‍ നഷ്ടത്തിലാണ് 36 കമ്പനികളുടെ ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഭേല്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.