ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

ബുധന്‍, 27 ജനുവരി 2016 (10:07 IST)
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 109 പോയിന്റ് ഉയര്‍ന്ന് 24, 595ലും നിഫ്‌റ്റി 38 പോയിന്റ് ഉയര്‍ന്ന് 7474ലും എത്തി.
 
അതേസമയം, വ്യാപാരം തുടങ്ങിയതിനു ശേഷം 504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, 124 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, ഗെയില്‍, ടി സി എസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
 
രൂപയുടെ മൂല്യത്തിലും നേരിയ നഷ്‌ടമുണ്ടായി.

വെബ്ദുനിയ വായിക്കുക