ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Webdunia
ബുധന്‍, 15 ജൂലൈ 2015 (17:01 IST)
ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 265.39 പോയിന്റ് ഉയര്‍ന്ന് 28198.39ലും നിഫ്റ്റി 69.70 പോയന്റ് ഉയര്‍ന്ന് 8523.80ലുമാണ് ക്ലോസ് ചെയ്തത്.
 
ഓട്ടോ വിഭാഗം ഓഹരികളുടെ നേട്ടമാണ് വിപണിക്ക് കരുത്തായത്.
 
അതേസമയം, 1534 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1289 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.
 
മാരുതി, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, എം ആന്റ് എം, ടി സി എസ് തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. എന്നാല്‍, ടാറ്റ സ്റ്റീല്‍, ഭേല്‍, വേദാന്ത, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കമ്പനികളുടെ വ്യാപരം നഷ്‌ടത്തിലായിരുന്നു.