ചൈനീസ് ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച , ഇന്ത്യന്‍ വിപണിയില്‍ കനത്ത നഷ്ടം

Webdunia
തിങ്കള്‍, 27 ജൂലൈ 2015 (16:36 IST)
പാര്‍ട്ടിസിപ്പേറ്ററി നോട്ട് സംബന്ധിച്ച് പുറത്തുവന്ന നിര്‍ദേശവും ചൈനീസ് വിപണികളുടെ തകര്‍ച്ചയും രാജ്യത്തെ ഓഹരി വിപണിയെ കനത്ത തകര്‍ച്ചയിലെത്തിച്ചു.

സെന്‍സെക്‌സ് 550.93 പോയന്റ് നഷ്ടത്തില്‍ 27561.38ലും നിഫ്റ്റി 160.55 പോയന്റ് താഴ്ന്ന് 8361ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1083 ഓഹരികള്‍ നേട്ടത്തിലും 1741 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടാറ്റ സ്റ്റീല്‍, ഹീറോ തുടങ്ങിയവ അഞ്ച് ശതമാനം നഷ്ടത്തിലായിരുന്നു. ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം, ബജാജ് ഓട്ടോ നേട്ടത്തിലായിരുന്നു.