വിപണിയില്‍ നേട്ടത്തിന്‍റെ ദിനം

ചൊവ്വ, 31 മാര്‍ച്ച് 2009 (16:54 IST)
ആരംഭ ദിനത്തിലെ ആലസ്യത്തിനുശേഷം മുംബൈ ഓഹരി വിപണിയില്‍ വീണ്ടും കുതിപ്പ്. ചൊവ്വാഴ്ച 131 പോയന്‍റിന്‍റെ നേട്ടത്തോടെ നല്ല തുടക്കമിട്ട ബി എസ് ഇ 140 പോയന്‍റ് നേട്ടത്തോടെ 9708 പോയന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സമാനമായ ഉയര്‍ച്ച ദൃശ്യമാക്കിയ നിഫ്റ്റി 42.80 പോയന്‍റ് ഉയര്‍ച്ചയില്‍ 3020.95 പോയന്‍റിലാണ് ക്ലോസ് ചെയ്തത്.

നിരവധി ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ട സൂചിക ഒരു ഘട്ടത്തില്‍ 9,547പോയന്‍റ് വരെ ഇടിയുകയും മറ്റൊരു ഘട്ടത്തില്‍ 9,826 പോയന്‍റ് വരെ ഉയരുകയും ചെയ്തു. 2542 ഓഹരികളില്‍ 1551 എണ്ണവും ചൊവ്വാഴ്ച നേട്ടമുണ്ടാക്കി.

ജയപ്രകാശ് അസോസിയേറ്റ്സ്(7.3%), എസ് ബി ഐ(4.4%), റിലയന്‍സ് കമ്യൂണിക്കേഷന്‍സ്‍ (4%), എസ്ബിഐ(4.4%), മഹീന്ദ്ര അന്‍ഡ് മഹീന്ദ്ര(3.5%), ഹിന്‍ഡാല്‍കൊ( 3.4%), എല്‍ ആന്‍ഡ് ടി സി എസ്, ഐ ടി സി (3.3% വീതം) എന്നിവയ്ക്കാണ് പ്രധാനമായും വിപണിയില്‍ നേട്ടമുണ്ടാക്കാനായത്.

അതേസമയം, ടാറ്റ മോട്ടോഴ്സ്, റാന്‍ബാക്സി(4.6% വീതം), ടാറ്റ സ്റ്റീല്‍,(5%) എച്ച് ഡി എഫ് സി (2.7%), ഭെല്‍, ഇന്‍ഫോസിസ്(2% വീതം), ‍എന്നിവയ്ക്ക് ഇന്നത്തെ വ്യാപാരത്തില്‍ തിരിച്ചടി നേരിട്ടു.

വെബ്ദുനിയ വായിക്കുക