ഓഹരി വിപണിയില്‍ നഷ്ടം

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (11:13 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 91.71 പോയന്റ് നഷ്ടത്തില്‍ 17165.65 പോയന്റിലും നിഫ്റ്റി 32.25 പോയന്റ് താഴ്ന്ന് 5210.90 പോയന്റിലും വ്യാപാരം തുടരുന്നു.

ചൊവ്വാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

മാരുതി, ടാറ്റാ മോട്ടോഴ്സ്, ഭെല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, എല്‍ ആന്റ് ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക് എന്നീ മുന്‍‌നിര ഓഹരികള്‍ നഷ്ടത്തിലാണ്.

English Summary: Sensex opens in Red