ആദായനികുതി റിട്ടേൺ ഫയൽ ചെയ്യും മുൻപ് എഐഎസ് പരിശോധിക്കാം

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (19:27 IST)
2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ഒരുമാസം മാത്രമാണ് ശേഷിക്കുന്നത്. ജൂലായ് 31നകം നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുള്ളതിനാൽ ഇപ്പോൾ തന്നെ അതിനായി തയ്യാറെടുപ്പുകൾ തുടങ്ങാം. റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആവശ്യമായ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആനുവൽ ഇൻഫോർമേഷൻ സ്റ്റേറ്റ്മെൻ്റ്(എഐഎസ്).
 
ഓരോ വർഷത്തെയും സാമ്പത്തിക ഇടപാടുകൾ വിശദമാക്കുന്ന സ്റ്റേറ്റ്മെൻ്റാണ് എഐഎസ്. ശമ്പളം,പലിശ,ലാഭവീതം,ഓഹരി- മ്യൂച്ച്വൽ ഫണ്ട് ഇടപാടുകൾ,വിദേശത്തേക്ക് പണമയച്ച വിവരങ്ങൾ,വാടകവരുമാനം തുടങ്ങി എല്ലാ ഇടപാടുകളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത് ഫിൽ ചെയ്യുന്നതിനായി നികുതി ദായകൻ ഇ-ഫയലിങ്ങ് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം മുകളിൽ കാണുന്ന സര്‍വീസ് ടാബിന് കീഴിലുള്ള എഐഎസ് -എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സമഗ്രവിവരങ്ങള്‍ കാണാനും പിഡിഎഫ് ഉൾപ്പടെയുള്ള ഫോർമാാറ്റിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
 
വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ അത് ഓൺലൈനായി അറിയിക്കാൻ സൗകര്യമുണ്ട്.ഓഫ്ലൈനായി ഇക്കാര്യം അറിയിക്കാന്‍ എഐസ് യൂട്ടിലിറ്റി(സോഫ്റ്റ് വെയര്‍)യും നല്‍കിയിട്ടുണ്ട്. ഫോം 16 ഉൾപ്പടെയുള്ള രേഖകൾക്കൊപ്പം എഐഎസ് കൂടി വിലയിരുത്തിയ ശേഷമെ റിട്ടേൺ ഫയൽ ചെയ്യാൻ പാടുള്ളതുള്ളു.

അനുബന്ധ വാര്‍ത്തകള്‍

Next Article