ഹെല്‍ത്ത്‌ പ്ലസുമായി എല്‍.ഐ.സി

Webdunia
ശനി, 2 ഫെബ്രുവരി 2008 (12:02 IST)
ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ പുതിയൊരു ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുമായി രംഗത്തെത്തി.

ഈ പദ്ധതിക്ക്‌ ഹെല്‍ത്ത്‌ പ്ലസ്‌ എന്നാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. ഈ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതിക്ക് ഫെബ്രുവരി 4, തിങ്കളാഴ്ച തുടക്കം കുറിക്കും. ഹെല്‍ത്ത്‌ പ്ലസ്‌ പോളിസിയുടെ ആനുകൂല്യങ്ങള്‍ 65 വയസ്സുവരെ ലഭിക്കും.

ഇതിന്‍റെ പ്രധാന ആകര്‍ഷണീയത ആരോഗ്യ പരിരക്ഷയ്ക്കൊപ്പം ഓഹരിവിപണിയുടെ നേട്ടങ്ങളും ഇതില്‍ ലഭിക്കുമെന്നുള്ളതാണ്‌. അലോപ്പതി ചികിത്സയ്ക്കു മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു.

പോളിസിയുടെ ആനുകൂല്യം ആശുപത്രി ചികിത്സാസഹായം, ശസ്ത്രക്രിയാ സഹായം, ഗാര്‍ഹിക ചികിത്സാ ആ൹കൂല്യം എന്നിങ്ങനെ മൂന്നുതരത്തില്‍ ലഭിക്കും. അതിനൊപ്പം നിക്ഷിപ്ത ധനത്തിന്‍റെ യൂണിറ്റുകളായുള്ള വളര്‍ച്ചാ നേട്ടവും ലഭിക്കുമെന്നതാണ്‌.

18 നും 55നുംം ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്‌ പോളിസി. ഈ പോളിസി ഗൃഹനാഥന്‍ മാത്രമാണ്‌ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ എടുക്കുന്നതെങ്കില്‍ കുറഞ്ഞത്‌ വര്‍ഷംതോറും 5,000 രൂപയും ജീവിത പങ്കാളി കൂടെയുണ്ടെങ്കില്‍ 7,500 രൂപയും രണ്ടില്‍ക്കൂടുതല്‍ ആളുകളുണ്ടെങ്കില്‍ 10,000 രൂപയും പ്രീമിയം അടയ്ക്കണം.


ചികിത്സാ സഹായം

ഈ പോളിസി എടുത്തിട്ടുള്ളവര്‍ക്ക്‌ ആശുപത്രി ചികിത്സാ ധനസഹായം 250 മുതല്‍ 2,500 രൂപ വരെ ദിവസവും ലഭിക്കും.

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‌ 48 മണിക്കൂര്‍ ശേഷമേ ഈ ആനുകൂല്യം ലഭിക്കൂ എന്നതാണ്‌ മറ്റൊരു കാര്യം.

പോളിസി ഉടമകള്‍ക്ക്‌ ശസ്ത്രക്രിയ ആനുകൂല്യം 50,000 മുതല്‍ അഞ്ചുലക്ഷം രൂപ വരെയും ലഭിക്കും.