സെന്‍സെക്‌സ്‌: തകര്‍ച്ചകളില്‍ നാലാം സ്ഥാനം

Webdunia
രാജ്യത്തെ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച ഉണ്ടായ വന്‍ തകര്‍ച്ച മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്‌സില്‍ ഉണ്ടായ വന്‍ തകര്‍ച്ചകളില്‍ നാലാം സ്ഥാനത്താണുള്ളത്‌.

കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിവു സംഭവിച്ച മുംബൈ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വൈകിട്ട്‌ ക്ലോസിംഗ്‌ സമയത്തിനൊടുവില്‍ 687.12 പോയിന്‍റ് നഷ്ടത്തോടെ സെന്‍സെക്‌സ്‌ 19013.70 എന്ന നിലയിലേക്ക്‌ താണു.

സെന്‍സെക്‌സ്‌ നേരിട്ട ഏറ്റവും കനത്ത തകര്‍ച്ച 2006 മേയ്‌ 18 ന് രേഖപ്പെടുത്തിയതാണ്‌ - 826 പോയിന്‍റ്‌. 2007 ഡിസംബര്‍ 17 നുണ്ടായത്‌ 769.48 പോയിന്‍റ് ഇടിവാണ്‌. 2007 ഒക്ടോബര്‍ 17ന്‌ 717.43 പോയിന്‍റാണ്‌ നഷ്ടമായത്‌.

1814 പോയിന്‍റിലേറെയാണ്‌ കഴിഞ്ഞ അഞ്ച് വ്യാപാരദിനം കൊണ്ടു സെന്‍സെക്‍സിന് നഷ്ടമായത്‌ . ലാഭം ഏറെ ഉദ്ദേശിച്ചുള്ള വില്‍പ്പന സമ്മര്‍ദം വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ആഴ്‌ ച മികച്ച നിക്ഷേപക പിന്തുണ ലഭിച്ച ചെറുകിട, ഇടത്തരം ഓഹരികളെയും തകര്‍ച്ച നന്നായി ബാധിച്ചു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

സെന്‍സെക്‌സിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി വ്യാപാരത്തിനിടെ 5677 പോയിന്‍റ് വരെ താഴ്‌ന്നു. ഒടുവില്‍ 207.90 പോയിന്‍റ് നഷ്ടവുമായി 5705.30 ലായിരുന്നു വെള്ളിയാഴ്ച വൈകിട്ട്‌ ക്ലോസ്‌ ചെയ്തത്‌.

രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്കിലെ വര്‍ധന പരിഗണിച്ചു പലിശ നിരക്ക്‌ കുറയ്ക്കാന്‍ യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ തയ്യാറായേക്കില്ല എന്ന ആശങ്ക അമേരിക്കന്‍ വിപണിയെ തകര്‍ച്ചയിലേക്കു നയിച്ചതാണ്‌ ആഭ്യന്തര ഓഹരി വിപണിയിലും തകര്‍ച്ചയ്ക്ക്‌ കാരണമായത്‌.

വാള്‍ സ്‌ട്രീറ്റിലെയും നാസ്ഡക്കിലെയും ഈ ഇടിവിന്‍റെ ചുവടുപിടിച്ച്‌ ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളും തകര്‍ച്ച രേഖപ്പെടുത്തിയതാണ്‌ ഈ ആഴ്ച അവസനാം ഓഹരി വിപണിയില്‍ ഉണ്ടായ പ്രധാന സംഭവം.

ഡിസം.17: വിപണിയില്‍ വന്‍ തിരിച്ചടി