ബൈക്കിന്‍റെ രണ്ടിരട്ടി വിലയുള്ള സൈക്കിള്‍

Webdunia
മോട്ടോര്‍ ബൈക്കിനോ സൈക്കിളിനോ നിങ്ങള്‍ കൂടുതല്‍ വില നല്‍കുക എന്ന ചോദ്യത്തിന് ബൈക്കിനാണ് എന്നായിരിക്കും ഒരു പക്ഷെ നിങ്ങളുടെ ഉത്തരം. എന്നാല്‍ ബൈക്കിന്‍റെ രണ്ടിരട്ടിയിലേറെ വിലയുള്ള സൈക്കിള്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിക്കഴിഞ്ഞു.

നെറ്റി ചുളിക്കണ്ട. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സാണ് ഒന്നര ലക്ഷം രൂപാ വിലയുള്ള സൈക്കിള്‍ മുംബൈ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതോടെ സൈക്കിളിന്‍റെ കഷ്ടകാലം കഴിയുകയാണ്.

ഗതിയില്ലാത്തവന്‍റെ വാഹം എന്ന് ദുഷ് പേരുള്ള സൈക്കിള്‍ ഇനി പണക്കാരായ ചെത്തുകുട്ടന്മാരുടെ ഇഷ്ടവാഹനമായി മാറും. നാട്ടിമ്പുറത്തെ കപ്പ പഞ്ചനക്ഷത്ര ഹോട്ടലിലെ തീന്‍മേശയിലേക്ക് മാറിയപോലുള്ള അനുഭവമായിരിക്കുമിത്.

ഓട്ടോമാറ്റിക്, കമ്പ്യൂട്ടര്‍ സ് ക്രീന്‍ സംവിധാനമുള്ള സൈക്കിളിന്‍റെ മൂന്നു മോഡലുകളായ ഓട്ടോമാറ്റിക് ബൈക്ക്, മൗണ്ടന്‍ ബൈക്ക്, ഫിറ്റ്നസ് ബൈക്ക് എന്നിവയാണ് എത്തിയിരിക്കുന്നത്.

കരുത്തുറ്റ അലൂമിനിയം ബ്രാസില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ബൈക്കിന് 1.50,748 രൂപയാണ് വില. 8 ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റില്‍ എയര്‍ സസ്പെന്‍ഷന്‍, 100 കിലോമീറ്റര്‍ സ്പ്രിംഗ് സ്ട്രോക്ക് നല്‍കുന്നു.

പെഡലില്‍ സംവിധാനം ചെയ്തിരിക്കുന്ന കമ്പ്യൂട്ടര്‍ സ് ക്രീനില്‍ വേഗത, ചവിട്ടു മര്‍ദ്ദം, ഗിയര്‍ എന്നിവ തെളിയും. റോഡുകളുടെ സ്വഭാവം അനുസരിച്ച് ലൈറ്റ്, നോര്‍മല്‍, സ്പോര്‍ട്ടി എന്നീ മോഡുകളിലേക്ക് മാറാനും സംവിധാനമുണ്ട്.

ഇരുട്ടില്‍ താനെ തെളിയുന്ന ലൈറ്റ്, റോളര്‍ ടൈപ്പ് ബ്രേക്കുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. നനഞ്ഞ റോഡില്‍ പോലും തെന്നിവീഴാതെ നിര്‍ത്താന്‍ റോളര്‍ ടൈപ്പ് ബ്രേക്കുകള്‍ സഹായിക്കുന്നു.

54 സെന്‍റീ മീറ്റര്‍ ഉയരമുള്ള മൗണ്ടന്‍ ബൈക്കിന് വില 1,12,655 രൂപയാണ്. ഗിയര്‍ സംവിധാനവും ഡിസ്ക് ബ്രേക്കുമുള്ള ഈ മോഡലിന്‍റെ ഭാരം വഹിക്കാനുള്ള കരുത്ത് 18 കിലോവാണ്. എയര്‍ സസ്പെന്‍ഷന്‍, ഓയില്‍ ഡമ്പിംഗും മനസ്സിലാക്കി അഡ്ജസ്ഠ്ട് ചെയ്യാം. ഇതിനായി ഒരു ഹൈ പ്രെഷര്‍ പമ്പും സൈക്കിളിനൊപ്പം ലഭിക്കും.

സൈഡ് സ്റ്റാന്‍റ്, കാരിയര്‍, വാട്ടര്‍ ബോട്ടില്‍, ഫിറ്റ്നസ് കമ്പ്യൂട്ടര്‍ എന്നിവയും ഗിയര്‍ സംവിധാനവുമുള്ള ഫിറ്റ്നസ് ബൈക്കിന്‍റെ രണ്ട് മോഡലുകളാണ് സ്പോര്‍ട്ടിയും കംഫര്‍ട്ടും. അലുമിനിയം മഡ്ഗാഡ്, കറുത്ത സ്പോക്കുകള്‍, ഹഞ്ചുകള്‍ എന്നിവയാണ് ഇതിന്‍റെ പ്രത്യേകത.