നോയിഡയില്‍ നടന്ന ഇന്ത്യ ബ്ലൂ - ഇന്ത്യ ഗ്രീന്‍ ദുലീപ് ട്രോഫി മത്സരത്തിനിടെ ഇന്ത്യയുടെ ഇടങ്കൈയന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയ്ക്ക് തലയ്ക്ക് പരുക്കേറ്റു. ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്ത് തലയില്‍ ഇടിക്കുകയായിരുന്നു. ഇന്ത്യ ബ്ലൂ താരം പങ്കജ് സിങ് അടിച്ച പന്താണ് ഓജയുടെ തലയുടെ പിറകുവശത്ത് കൊണ്ടത്.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഓജ സുഖമായി വരുന്നതായി ബി സി സി ഐ അറിയിച്ചു. ഉരുണ്ടുവരുന്ന പന്ത് പിടിക്കാന്‍ ഗ്രൌണ്ടില്‍ മുട്ടുകുത്തി ഇരിക്കുകയായിരുന്നു ഓജ. എന്നാല്‍, അടുത്തെത്തിയ പന്ത് അപ്രതീക്ഷിതമായി കുത്തിയുയര്‍ന്ന് തലയുടെ പിറകുവശത്ത് ഇടിക്കുകയായിരുന്നു. ഓജ ബോധരഹിതനായി ഗ്രൌണ്ടില്‍ വീണു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഓജ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണെന്ന് ബി സി സി ഐ അറിയിച്ചു.
(ചിത്രത്തിന് കടപ്പാട് - ബി സി സി ഐയുടെ ട്വിറ്റര്‍ പേജ്)