ആനന്ദ് കീഴടങ്ങി; കാള്‍‌സണ്‍ ലോകചാമ്പ്യന്‍

Webdunia
തിങ്കള്‍, 24 നവം‌ബര്‍ 2014 (09:43 IST)
നോര്‍വേയുടെ മാഗ്നസ്‌ കാള്‍സണ്‍ ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി. ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെ കീഴടക്കിയാണ് കാള്‍സണ്‍ വീണ്ടും പട്ടം നിലനിര്‍ത്തിയത്,  നിര്‍ണായകമായ 11-ാം ഗെയിമില്‍ 45 നീക്കങ്ങള്‍ കൊണ്ടാണ്‌ കാള്‍സണ്‍ ആനന്ദിനെ അടിയറ പറ്റിച്ചത്‌. ഒരു ഗെയിം ശേഷിക്കേയാണ്‌ കാള്‍സണ്‍ കിരീടം നേടിയത്‌. കാള്‍സണിന്‌ ആറര പോയിന്റും ആനന്ദിന്‌ നാലര പോയിന്റും സ്വന്തമാക്കാനായി. 11, 12 ഗെയിമുകളില്‍ ജയിച്ചാല്‍ മാത്രമേ ആനന്ദിന്‌ ലോക ചാമ്പ്യന്‍ പട്ടം തിരിച്ചു പിടിക്കാന്‍ കഴിയുമായിരുന്നുള്ളു.
 
11-ാം ഗെയിം വെള്ളക്കരുവുമായി കളിച്ച കാള്‍സണ്‍ തുടക്കം മുതല്‍ ആനന്ദിനെ സമ്മര്‍ദത്തിലാക്കി. ആദ്യ അരമണിക്കൂറില്‍ ആനന്ദ്‌ മുന്നേറ്റം നടത്തിയെങ്കിലും കാള്‍സണ്‍‌ന്റെ മികവില്‍ കരുനീക്കം പിഴച്ചു. 2000 ല്‍ വ്‌ളാഡിമര്‍ ക്രാംനിക്ക്‌ ഗാരി കാസ്‌പറോവിനെതിരേ നേടിയ ജയത്തെ അനുസ്‌മരിപ്പിക്കുന്ന പരമ്പരാഗത ബെര്‍ലിന്‍ ഡിഫന്‍സില്‍ കറുത്ത കരുക്കള്‍ നീക്കിയ ആനന്ദിന്‌ സമ്മര്‍ദത്തെ അതിജീവിക്കാനായില്ല. 
 
വെള്ളിയാഴ്‌ച നടന്ന 10-ാം ഗെയിം സമനിലയില്‍ അവസാനിച്ചതോടെയാണ്‌ കാള്‍സണ്‍ കിരീടം നിലനിര്‍ത്തുമെന്ന്‌ ഉറപ്പാക്കിയത്‌. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.