ശ്രീകാന്തിന് ചരിത്രനേട്ടം; ലോകറാങ്കിങ്ങില്‍ നാലാമത്

Webdunia
ശനി, 27 ഡിസം‌ബര്‍ 2014 (09:21 IST)
ബാഡ്മിന്റണ്‍ ലോകറാങ്കിങ്ങില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന് ചരിത്രനേട്ടം. ലോക റാങ്കിങ്ങിലെ ആറാം സ്ഥാനത്തു നിന്ന് നില മെച്ചപ്പെടുത്തി ആറാം സ്ഥാ‍നത്തേക്ക് ഉയര്‍ന്നതൊടെ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുര്‍മതിയാണ് ശ്രീകാന്തിനേ തേടിയെത്തിയിരിക്കുന്നത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട പട്ടികപ്രകാരമാണ് ശ്രീകാന്ത് നാലാം റാങ്കിലെത്തിയത്.
 
ലോക ഒന്നാംനമ്പര്‍ താരമായിരുന്ന പ്രകാശ് പദുക്കോണും നാലാം റാങ്കിലെത്തിയ പി. ഗോപീചന്ദുമാണ് ഇതിനുമുമ്പ് ആദ്യ അഞ്ചിനുള്ളിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 2013 ഡിസംബറില്‍ ലോകറാങ്കിങ്ങില്‍ 47-ാം സ്ഥാനത്തായിരുന്നു ശ്രീകാന്ത്. അവിടെ നിന്ന് ഒറ്റവര്‍ഷം കൊണ്ട് ആദ്യ അഞ്ചിലെത്തിയത് മിന്നുന്ന പ്രകടനത്തോടെയാണ്. 
 
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ചാമ്പ്യനായതാണ് ശ്രീകാന്തിന്റെ കരിയറിന് ഗുണംചെയ്തത്. അടുത്തിടെ ദുബായില്‍ നടന്ന ലോക സൂപ്പര്‍ സീരീസിലും ഹോങ്കോങ് ഓപ്പണിലും ശ്രീകാന്ത് സെമിയിലെത്തിയിരുന്നു.വനിതകളില്‍ സൈന നേവാള്‍ നാലാം സ്ഥാനവും പി.വി. സിന്ധു പതിനൊന്നാം സ്ഥാനവും നിലനിര്‍ത്തി.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.