ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടണ് സർ പദവി

Webdunia
വ്യാഴം, 16 ഡിസം‌ബര്‍ 2021 (17:40 IST)
ഫോർമുല വണ്ണിൽ ഏഴുതവണ ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആദരം. ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്‍ട്ടണ്‍ നൈറ്റ്വുഡ്(knighthood)  പദവി സ്വീകരിച്ചു. സര്‍ എന്ന പദവിയാണ് ഇതിലൂടെ ലൂയിസ് ഹാമിൽട്ടണ് ലഭിക്കുക. ബുധനാഴ്‌ച്ചയാണ് താരത്തെ വിൻഡ്‌സർ കൊട്ടാരത്തിൽ വെച്ച് ആദരിച്ചത്.
 
2009ല്‍ ഹാമില്‍ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍  പദവി നല്‍കിയിരുന്നു. ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ റേസ് ഡ്രൈവര്‍ കൂടിയായ ലൂയിസ് ഹാമിൽട്ടൺ ഏറ്റവുമധികം എഫ്‌1 കിരീടങ്ങൾ എന്ന നേട്ടത്തിൽ ഇതിഹാസ താരമായ മൈക്കൽ ഷൂമാക്കറിനൊപ്പമാണ്.
 
നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്‍ട്ടണ്‍. 2001ല്‍ ജാക്കി സ്റ്റിവാര്‍ട്ട്, 2000ല്‍ സ്റ്റിര്‍ലിംഗ് മോസ്, 1979ല്‍ ജാക്ക് ബ്രാബ്ഹാം എന്നിവരാണ് ഇതിന് മുന്‍പ് സര്‍ പദവി നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article