കഴിഞ്ഞ സീസണിൽ യൂറോപ്യൻ ആഭ്യന്തര ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള യുഇഎഫ്എയുടെ ഗോൾഡൻ ബൂട്ട് അവാർഡ് റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റുവാങ്ങി. 31 ഗോളുകള്‍ അടിച്ചു കൂട്ടിയ ബാഴ്സലോണ താരം ലൂയിസ് സുവാരസിനൊപ്പമാണ് ക്രിസ്റ്റ്യാനോ അവാര്‍ഡ് പങ്കിട്ടത്.
സുവാരസ് നേരത്തെത്തന്നെ അവാർഡ് ഏറ്റുവാങ്ങിയിരുന്നു. ഇനിയും ഒരുപാട് കാലം തനിക്ക് മുന്നിലുണ്ടെന്നും ഇതേ മികവിൽ വർഷങ്ങളോളം കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും റൊണാൾഡോ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.