ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കോഴിക്കോട് എത്തുന്നു. ജനുവരില്‍ 24നാണ് റൊണാള്‍ഡീഞ്ഞോ കോഴിക്കോട് എത്തുന്നത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ അദ്ദേഹം എത്തുന്നത്. 21 വര്‍ഷം മുമ്പ് നിലച്ച നാഗ്‌ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യാതിഥിയാണ് റോണാള്‍ഡീഞ്ഞോയുടെ വരവ്.
1952ല്‍ ആരംഭിച്ച നാഗ്‌ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 21 വര്‍ഷം മുമ്പാണ് നിലച്ചത്. ഇന്‍റര്‍നാഷനല്‍ ക്ലബ് ഫുട്ബോളായി തിരിച്ചു വരുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ബ്രാന്‍ഡ് അമ്പാസഡര്‍ കൂടിയാണ് റൊണാള്‍ഡീഞ്ഞോ.
യൂറോപ്യന്‍ - ലാറ്റിനമേരിക്കന്‍ ടീമുകളടക്കം ഏഴ് വിദേശ ടീമുകളും ഒരു ഐ ലീഗ് ക്ലബും ഉള്‍പ്പെടെ എട്ടു ടീമുകള്‍ മാറ്റുരക്കുന്ന നാഗ്ജി ഫുട്ബാളിന് ഫെബ്രുവരി അഞ്ചിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കിക്കോഫ് കുറിക്കും.
രാവിലെ ഏട്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന സൂപ്പര്‍താരം അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനം വഴി ഒമ്പതോടെ കരിപ്പൂരെത്തും. കോഴിക്കോട് പൗരാവലിയുടെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ റൊണാള്‍ഡീഞ്ഞോയ്ക്ക് സ്വീകരണം നല്‍കും.