ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഇന്ന് ജോക്കോവിച് മുറെ പോരാട്ടം

ഞായര്‍, 1 ഫെബ്രുവരി 2015 (11:25 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് ജോക്കോവിച്  മുറെ പോരാട്ടം. അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് നൊവാക് ജോക്കോവിച്ച് ഇറങ്ങുന്നത്. മൂന്നാം കിരീടമാണ് ആന്‍ഡി മുറെയുടെ ലക്ഷ്യം. നിലവിലെ ചാമ്പ്യന്‍ സ്‌റ്റാനിസ്ലാവ് വാവ്‌റിങ്കയെ കീഴടക്കിയാണ് ജോക്കോവിച്ച് ആസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ എത്തിയത്. 

സെമിയില്‍ റ്റോമസ് ബെര്‍ഡിക്കിനെയാണ് മുറെ  തോല്‍പ്പിച്ചത്. ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ്-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിട്ടുണ്ട്. ക്രിസറ്റീന മ്ലാദനോവിച്ച്-ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെയാണ് ഇവര്‍ ഫൈനലില്‍ നേരിടുക. ഇന്നലെ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയെ സെറീന വില്യംസ് പരാജയപ്പെടുത്തിയിരുന്നു


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക