20 വയസ്സാകുമ്പോള്‍ കിര്‍‌യൂ ഒളിമ്പിക്സില്‍ ബോള്‍ട്ടിളക്കും?

Webdunia
വെള്ളി, 31 മെയ് 2013 (13:28 IST)
PRO
ഹീറ്റ്സിലെ ചീറ്റപ്പുലി ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുവിളിക്കാന്‍ ജപ്പാനില്‍ നിന്നൊരു 17കാരന്‍‍. പേര് യോഷിഹിഡേ കിര്‍യൂ. ബോള്‍ട്ടിന് നൂറു മീറ്റര്‍ ദൂരം 10.01 സെക്കന്റില്‍ ഓടിത്തീര്‍ക്കാന്‍ 21 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. കിര്‍യൂവിന് അത് മറികടക്കാന്‍ 17 വയസ്സുവരെയേ കാത്തിരിക്കേണ്ടി വന്നുള്ളൂ.

ജപ്പാനില്‍ നടന്ന ഗോള്‍ഡന്‍ ഗ്രാന്‍പ്രീയുടെ ഹീറ്റ്‌സില്‍ കിര്‍യൂ 100 മീറ്റര്‍ ഓടാന്‍ എടുത്ത സമയം 10.01 സെക്കന്റ്. 2003ല്‍ ട്രിനിഡാഡിന്റെ ഡാരന്‍ ബ്രൗണ്‍ ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റില്‍ സ്ഥാപിച്ച റെക്കോഡിനൊപ്പം എത്തുകയും ചെയ്തു.

ഫൈനലില്‍ കിര്‍യു 10.3 സെക്കന്റില്‍ ഓടിയെത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2016ലെ ബ്രസീല്‍ ഒളിംപിക്‌സില്‍ കിര്‍യൂവായിരിക്കും ബോള്‍ട്ടിന് ഏറ്റവും കൂടുതല്‍ വെല്ലുവിളിയാകുകയെന്നാണ് സൂചന. 20 വയസ്സാകുന്ന കിര്‍യൂവിന് ഇന്നത്തേതിനെക്കാളും മികച്ച നേട്ടം കൈവരിക്കാനാകുമെന്ന പ്രതീകഷയിലാണ് ലോക അത്‌ലറ്റിക്‌സ് പ്രേമികള്‍.