സാനിയ-ചിയ സഖ്യം ക്വാര്‍ട്ടറില്‍

ചൊവ്വ, 31 മാര്‍ച്ച് 2009 (11:32 IST)
ഇന്ത്യയുടെ സാനിയ മിര്‍സയും തായ്‌വാന്‍റെ ചിയ യംഗ് ചുവാങും മിയാമി ടെന്നീസ് ടൂര്‍ണ്ണമെന്‍റിന്‍റെ വനിതാവിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ എത്തി. എട്ടാം സീഡ് ജോഡിയാ‍യ മരിയ കിരിലെങ്കോ-ഫ്ലേവിയ പെന്നെറ്റ സഖ്യത്തെയാണ് ഇവര്‍ നാ‍ലാം റൌണ്ടില്‍ പരാജയപ്പെടുത്തിയത്(4-6, 7-6, 10-4).

ഇതുവരെ സീഡ് ചെയ്യപ്പെടാത്ത സാനിയ-ചിയ സഖ്യത്തിന്‍റെ അടുത്തിടെയുണ്ടായ ഏറ്റവും മികച്ച മുന്നേറ്റമാണിത്. അര്‍ജന്‍റീന-ഇസ്രയേല്‍ ജോഡിയായ ഗിസേല-ഷഹര്‍ പീര്‍ സഖ്യവും സ്പെയ്ന്‍ കൂട്ടുകെട്ടായ അനബെല്‍ മെഡീന-റുവാനോ പാസ്ക്വല്‍ സഖ്യവും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളോടാകും ഇന്തോ-തായ്‌വാന്‍ സഖ്യം ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.

സിംഗിള്‍സില്‍ നിരാശപ്പെടുത്തിയെങ്കിലും ഡബിള്‍സില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ച്ചവെക്കുന്നത്. ലിയാന്‍ഡര്‍ പെയ്സ്-ലൂക്കാസ് ളൌഹി സഖ്യവും പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ മഹേഷ് ഭൂപതി-മാര്‍ക്ക് നോളസ് സഖ്യം ആദ്യറൌണ്ടില്‍ തന്നെ പുറത്തായിരുന്നു.

വെബ്ദുനിയ വായിക്കുക