വില്ലയെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2013 (13:02 IST)
PRO
ആസ്റ്റന്‍ വില്ലയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോയിന്റ് പിന്തുടരുന്നു. വില്ലയെ ഏകപക്ഷീയ ഒരു ഗോളിന് കീഴ്‌പ്പെടുത്തിയ സിറ്റി ഇപ്പോള്‍ ഒന്നാം സ്ഥാനക്കാരായ യുണൈറ്റഡിനേക്കാള്‍ പന്ത്രണ്ട് പോയിന്റ് മാത്രം അകലെയാണ്.

28 കളികളില്‍ നിന്ന് 59 പോയിന്റാണ് സിറ്റിക്കുള്ളത്. ഒന്നാംസ്ഥാനക്കാരായ യുണൈറ്റഡിന് 71 പോയിന്റും. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കാര്‍ലോസ് ടെവെസാണ് വിജയഗോള്‍ നേടിയത്. വില്ലയുടെ ഐറിഷ് താരം സിയാറന്‍ ക്ലാര്‍ക്ക് വരുത്തിയ പിഴവാണ് വല കുലുങ്ങാന്‍ കാരണമായത്.

ലീഡ് നേടിയ സിറ്റി രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം നിലനിത്തിയെങ്കിലും ലീഡുയര്‍ത്താന്‍ മാത്രം കഴിഞ്ഞില്ല. യായാ ടുറെയുടെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങി.