വനിതാ ബാഡ്‌മിന്റണില്‍ കേരളത്തിന്‌ സ്വര്‍ണം

Webdunia
വെള്ളി, 18 ഫെബ്രുവരി 2011 (14:16 IST)
ദേശീയ ഗെയിംസ്‌ വനിതാ ബാഡ്‌മിന്റണില്‍ ടീമിനത്തില്‍ കേരളത്തിന്‌ സ്വര്‍ണം. ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തിയാണ് കേരളം സ്വര്‍ണം നേടിയത്.

വനിതകളുടെ സൈക്ലിംഗ് ടീമിനത്തില്‍ കേരളം വെള്ളി നേടി. രജനി, മഹിത, പാര്‍വതി, വിദ്യ എന്നിവരടങ്ങിയ ടീമിനാണു മെഡല്‍.

ദേശീയ ഗെയിംസ് എട്ടാം സ്വര്‍ണമാണ് കേരളം ശനിയാഴ്ച നേടിയിരിക്കുന്നത്.