ലോക ചെസ്സ് കിരീട പോരാട്ടത്തില്‍ നാലാം അങ്കവും സമനിലയില്‍. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആറു മണിക്കൂര്‍ നീണ്ട നാലാം മത്സരവും സമനിലയില്‍ അവസാനിച്ചു.
ഇതോടെ ഇരുവരും രണ്ട് പോയന്റുമായി തുല്യനിലയിലാണ്. വെളുത്ത കരുക്കളുമായി കളിച്ച ആനന്ദിനായിരുന്നു മത്സരത്തില്‍ മുന്‍ തൂക്കം. എന്നാല്‍ കാള്‍സന്റെ ചടുലമായ നീക്കങ്ങള്‍ക്കു മുന്നില്‍ ആനന്ദ് സമനില സമ്മതിക്കുകയായിരുന്നു.
64 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനില സമ്മതിച്ചത്. പിരിയുമ്പോള്‍ കാള്‍സന് മൂന്ന് കരുക്കളും ആനന്ദിന് രണ്ട് കരുക്കളുമാണ് ശേഷിച്ചത്.
അവസാന ഗെയിമില്‍ ആനന്ദിനേക്കാള്‍ ഒരു കാലാള്‍ അധികം ഉണ്ടായിരുന്നെങ്കിലും കളി പിടിച്ചെടുക്കാന്‍ കാള്‍സന് കഴിഞ്ഞില്ല.