ലോക കിരീടം നേടാമെന്ന് ക്യുബിക്ക

Webdunia
UNIPTI
തനിക്ക് വേണമെങ്കില്‍ ഇനിയും ഫോര്‍മുലവണ്‍ ചാമ്പ്യനാകാന്‍ കഴിയുമെന്ന് ബി എം ഡബ്ല്യൂ സോബര്‍ സാരഥി റോബര്‍ട്ടോ ക്യുബിക്ക. ഹാമില്‍ട്ടണോ മാസയോ കിരീടം നേടുക എന്ന് ഉറ്റു നോക്കുമ്പോള്‍ അടുത്ത രണ്ട് റേസുകളിലൂടെ ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കുമെന്നതാണ് ക്യുബിക്കയുടെ വാദം.

നിലവില്‍ പോളിഷ് ഡ്രൈവര്‍ക്ക് 72 പോയിന്‍റുകളുണ്ട്. ഒന്നാം സ്ഥാനക്കാരനായ ഹാമില്‍ട്ടണേക്കാള്‍ 12 പോയിന്‍റ് പിന്നില്‍ രണ്ടാം സ്ഥാനക്കാരനായ ഫിലിപ്പെ മാസയേക്കാള്‍ ഏഴ് പോയിന്‍റ് പിന്നിലും.ഇനി ചൈനയിലെയും ബ്രസീലിലെയും രണ്ട് റേസുകള്‍ ബാക്കി കിടക്കുകയും ചെയ്യുന്നു.

അടുത്ത രണ്ട് റേസുകളില്‍ വിജയിക്കാനായാല്‍ ക്യുബിക്ക ഒന്നാം സ്ഥാനത്തെത്തും. ജപ്പാനില്‍ അലോണ്‍സോയ്ക്കു കീഴില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് ക്യുബിക്കയുടെ സ്ഥിതി പെട്ടെന്ന് മെച്ചപ്പെടുത്തിയത്. ഈ സീസണില്‍ ക്യാനഡയിലും ക്യുബിക്ക കിരീടം ഉയര്‍ത്തിയിരുന്നു.