ലൈംഗിക വിവാദം: 2 ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങള്‍ക്ക് വിചാരണ
ബുധന്‍, 15 ഓഗസ്റ്റ് 2012 (11:54 IST)
PRO
PRO
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ട് ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ കേസ്. ഫ്രാങ്ക് റിബറി(29), കരിം ബെന്‍സിമ(24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്ക് ഇപ്പോള്‍ 20 വയസ്സ് പ്രായമുണ്ട്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് 16 വയസ്സായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നു. തന്റെ പ്രായം സംബന്ധിച്ച് താരങ്ങള്‍ക്കു അറിവുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചു എന്ന് താരങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നത് 2010-ല്‍ ആയിരുന്നു. സൌത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പിനു തൊട്ടുമുമ്പായിരുന്നു ഇത്. ഫ്രഞ്ച് ഫുട്ബോള്‍ ടീമിനെ ഇത് നാണക്കേടിലാക്കുകയും ചെയ്തു. ഫ്രാന്‍സിലെ നിയമപ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി പണം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷയോ 45,000 യൂറോ പിഴയോ വിധിക്കും.