റൊമാനിയന്‍ താരം പെപെസ്‌ക്യുവിന് തടവ് ശിക്ഷ

വ്യാഴം, 6 മാര്‍ച്ച് 2014 (10:01 IST)
PRO
റൊമാനിയയുടെ ഫുട്‌ബോള്‍ താരവും മുന്‍ ബാഴ്‌സലോണ ക്യാപ്റ്റനുമായ ഗ്യോര്‍ഗെ പെപെസ്‌ക്യുവിനെ അഴിമതിക്കേസില്‍ മൂന്നുവര്‍ഷത്തെ തടവിന് വിധിച്ചു.

അഴിമതിക്കേസിലാണ് 45കാരനായ പെപെസ്‌ക്യുവിന് കോടതിയുടെ ശിക്ഷ. 1999-2005 കാലഘട്ടത്തില്‍ പെപെസ്‌ക്യുവിന്റെ നേതൃത്വത്തില്‍ റുമാനിയയില്‍നിന്നുള്ള 12 കളിക്കാരെ വിദേശക്ലബ്ബുകളില്‍ കളിക്കാന്‍ കരാറാക്കിയിരുന്നു.

ഈ ട്രാന്‍സ്ഫറുകളുമായി ബന്ധപ്പെട്ട തുകയുടെ യഥാര്‍ഥവിവരം നികുതി വകുപ്പ് അധികൃതരില്‍നിന്ന് മറച്ചുവെച്ച് അഴിമതിക്ക് കൂട്ടുനിന്നതായാണ് പെപെസ്‌ക്യുവിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. താരത്തെ ബുക്കാറസ്റ്റിലെ ജയിലിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക