ഫോര്‍മുല വണ്‍ ഹംഗേറിയന്‍ ഗ്രാന്‍പ്രി യോഗ്യതാ മല്‍സരത്തിനിടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഫെറാറിയുടെ ബ്രസീലിയന്‍ ഡ്രൈവര്‍ ഫിലിപ്പെ മാസസുടെ ആരോഗ്യനില മെച്ചപ്പെട്ടു. മാസയ്ക്കിപ്പോള്‍ ശ്വസന സഹായികളുടെ സഹായമില്ലാതെ തന്നെ ശ്വസിക്കാനാവുന്നുണ്ടെന്നും മാസ സംസാരിച്ചു തുടങ്ങിയതായും ബുഡാപെസ്റ്റിലെ മിലിട്ടറി ആശുപത്രി അധികൃതര്‍ പറഞ്ഞു.
മാസയുടെ തലയോടിനു പൊട്ടലേറ്റിട്ടുണ്ടെങ്കിലും ജീവനു തല്‍ക്കാലം ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും, തലച്ചോറിനുണ്ടായ ആഘാതം വീണ്ടും മാരകമാകാമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇപ്പോഴും പാതിമയക്കത്തിലാണെങ്കിലും മാസ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറയുന്നുണ്ട്. അദ്ദേഹത്തിന് പനിയോ മറ്റ് അസുഖങ്ങളോ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മാസയുടെ സമീപം ഗര്‍ഭിണിയായ ഭാര്യ അടക്കം കുടുംബാംഗങ്ങളെല്ലാമുണ്ട്.
ഹംഗേറിയന്‍ ഗ്രാന്‍പ്രി യോഗ്യതാ മല്‍സരത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു കാറില്‍നിന്ന് ഊ0രിത്തെറിച്ച സ്പ്രിങ് തലയില്‍ കൊണ്ടാണ് മാസയ്ക്ക് മാരകമായി പരുക്കേറ്റത്. കണ്ണിനും പരുക്കുണ്ട്. ബാരിക്കെല്ലോ ഓടിച്ചിരുന്ന ബ്രൗണ്‍ ജിപിയില്‍നിന്നാണ് ഒരു കിലോയോളം തൂക്കം വരുന്ന സ്പ്രിങ് തെറിച്ചു വന്നത്.
കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരനായ മാസയ്ക്ക് 2009 സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാകും. ഞായറാഴ്ചത്തെ ഗ്രാന്‍പ്രിയിലും മാസ പങ്കെടുത്തിരുന്നില്ല. മാസയുടെ ആരോഗ്യമാണു ടീമിന് ഇപ്പോള്‍ പ്രധാനമെന്നും പകരക്കാരനെ കണ്ടെത്തുന്നതിനെക്കുറിച്ചു തല്‍ക്കാലം ആലോചനയില്ലെന്നും ഫെറാറി ടീം അധികൃതര്‍ പറഞ്ഞു.